ജീവിതമാകുന്ന പുസ്തകത്തിന്റ് താളുകൾ മറിക്കുംതോറും നമ്മൾ എത്തിച്ചേരുന്ന പടവുകൾ തികച്ചും വിരൽ ചൂണ്ടുന്നത് അപ്രതീക്ഷിത ഇടങ്ങളിലേക്കായിരിക്കും. എൻ്റെ ചിന്തകൾ മാറുകയാണ്, ആദ്യ ബ്ലോഗ് എഴുതുമ്പോൾ നിന്ന പടവിൽ അല്ല ഞാൻ ഇപ്പോൾ. പുതിയ അറിവുകൾ എൻ്റെ ചിന്താ ധാരയെ സ്വാധീനിച്ചിരിക്കുന്നു. എന്റെ അനുഭവങ്ങൾ, മതം എന്ന വേലികെട്ടു തകർത്തപ്പോൾ അടങ്ങാത്ത സത്യാനേഷി ആയി മാറി ഞാൻ. മതങ്ങൾ ഇല്ലെങ്കിലും സർവ്വ വ്യാപിയായ ഈശ്വരൻ ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു, എന്നാൽ ആ വിശ്വാസത്തിലാണ് കോടാലി വീണത് .
ബുദ്ധനിലും ഊർജത്തിലും കുടുങ്ങി കിടന്ന എൻ്റെ ചിന്തകൾ അതിനും മേലെ പറന്നു തുടങ്ങി. ഒരു പുഴയുടെ ആഴങ്ങളിൽ കിടക്കുന്ന ഒരു വജ്രം, ചെളിയും അഴുക്കും പുറ്റുകളും പിടിച്ചു കിടക്കാം, പക്ഷെ അത് എടുത്ത് കഴുകി തുടങ്ങുമ്പോൾ മനോഹരമായ ഒരു കല്ലായി അനുഭവപ്പെടാം. അത് പിന്നെയും മാറ്റുരച്ചു നോക്കുമ്പൊഴയൊരിക്കും സത്യമായ വജ്രത്തിളക്കം പുറത്തു വരിക. ഒന്നിന്റെയും കെട്ടുപാടുകൾ ഇല്ലാത്തതു കൊണ്ട് എൻ്റെ സ്വന്ത്രചിന്ത വളർന്നു. പല പല ചോദ്യങ്ങൾക്കുമായി എൻ്റെ അറിവുകൾ തുറന്നു വച്ചു. ഞാൻ എത്തി ചേർന്ന കണക്കുകൂട്ടലുകൾ ശെരികൾ തന്നെ ആണോ എന്ന് മാറ്റുരച്ചു. എന്നാൽ ചില ചോദ്യങ്ങൾ എന്നെ വല്ലാതലട്ടി…
എല്ലാ ഈശ്വര വിശ്വാസിയെയും പോലെ, ഇത്രയും മനോഹരമായ പ്രകൃതി തനിയെ ഉത്ഭവിച്ചതാണോ എന്ന് ഞാനും വിശ്വസിച്ചിരുന്നില്ല. ഇതിന്റെ എല്ലാം പുറകിൽ ഒരു ശക്തി ഉണ്ടെന്ന് തന്നെ ഞാനും കരുതി. Evolution കുറച്ചു പഠിച്ചിട്ടുണ്ടെങ്കിലും അത് ദഹിക്കാതെ, അങ്ങനെ പാതി വെന്ത പരുവത്തിൽ എന്റുള്ളിൽ കിടക്കുകയായിരുന്നു. എന്നാൽ ഒരു നിരീശ്വരവാദിയുടെ ചോദ്യം എന്നെ അകെ കുഴക്കികളഞ്ഞു, കക്ഷി ചോദിക്കുന്നത്, ഒന്നും തനിയെ ഉദ്ഭവിച്ചതാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല, എന്നാൽ ഇത്ര വൈഭവത്തോടെ ഭൂമിയെ സൃഷ്ടിച്ച നിങ്ങളുടെ ഈശ്വരനെ ആര് സൃഷ്ടിച്ചതാണ് ?. എൻ്റെ മസ്തിഷ്കത്തിന് ഉണ്ടായിരുന്ന ഒരേ ഒരു ഉത്തരം ഈശ്വരൻ തനിയെ ഉണ്ടായതാകാം. എങ്കിൽ പിന്നെ ഈ ഭൂമി തനിയെ ഉണ്ടായതാണ് എന്ന് നിങ്ങൾക് വിശ്വസിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന മറുചോദ്യം എന്നെ ശ്വാസം മുട്ടിച്ചു .ഇത്രയും നാൾ ഞാൻ വിശ്വസിച്ചിരുന്നത് പൊള്ളയായ സത്യം മാത്രമാണോ എന്ന് ഞാൻ സംശയിച്ചു. എൻ്റെ വിശാസത്തിന്റ അടിത്തറ തന്നെ ഇളകിയിരിക്കുന്നു.
അപ്പോൾ ഞാൻ എന്ന സത്യം, എൻ്റെ ആത്മാവ് മുജന്മങ്ങൾ, പുനർജന്മങ്ങൾ അങ്ങനെ അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ. എന്നെയും, എന്റെ വിശ്വാസങ്ങളെയും, ജന്മങ്ങളെയും ചോദ്യം ചെയ്ത ആ ആൾ ഒരു മാഷ് ആണെന്നും അദ്ദേഹം ഒരു നിരീശ്വരവാദി ആണെന്നും (രവിചന്ദ്രൻ സി ) എനിക്ക് മനസിലായി. കക്ഷിയുടേതായി കുറെ വീഡിയോസ് യു ട്യൂബിൽ ഉണ്ട്. ഓരോ വീഡിയോ കാണുമ്പോഴും പല പല സംശയങ്ങളും മാറിക്കൊണ്ടിരുന്നു. കാർമേഘങ്ങൾ കീറി മാറി സൂര്യൻ തെളിഞ്ഞു വരുന്ന പോലെ. അതെ നമ്മൾ നേരെത്തെ പറഞ്ഞു വന്ന സത്വവും ആത്മാവും അങ്ങനെ എല്ലാം.
ഒരു പൂച്ച എലിയെ ഓടിക്കുന്നു, എലി വേഗം ഒരു ചെറിയ മാളത്തിലേക്ക് ഓടി കയറുന്നു. ഇവിടെ ആ എലിക്ക് തൻ്റെ ശരീരത്തെക്കുറിച് നല്ല ബോധ്യം ഉണ്ട്, അത് പോലെ പൂച്ചേടെ ശരീരത്തിനെ കുറിച്ചും. തനിക്ക് കയറുവാൻ പറ്റുന്നതും എന്നാൽ പൂച്ചക്ക് കയറുവാൻ പറ്റാത്തതുമായ മാളത്തിലേക്ക് അത് കയറുന്നു. ഇതാണ് self consciousness അല്ലെങ്കിൽ സത്വ ബോധം. മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവ ജാലങ്ങൾക്കും ഇതുള്ളതും ആണ്. എന്നാൽ മനുഷ്യൻ മാത്രം ഇതിനെ തനിക്ക് മാത്രമുള്ള എന്തോ പ്രത്യേക കഴിവാണെന്നും വിശ്വസിക്കുന്നു .
അതുപോലെ പ്രതികൂല ഘട്ടങ്ങളിലും ദൈവം എന്ന സൂപ്പർ നാച്ചുറൽ പവർലേക്ക് എല്ലാം ഏല്പിച്ചു കയ്യും കെട്ടി നിൽക്കുന്നു ഒരു വിശ്വാസി .അത് ഒരു ആശ്വാസമാണ് വിശ്വാസിക്ക് .എന്നാൽ അതെ വെറുതെ ഒരു false expectation അല്ലെ . എന്തെങ്കിലും കാര്യം സാധിക്കാൻ നമ്മൾ പ്രാർത്ഥിക്കും നേർച്ചകൾ നേരും എന്നാൽ കിട്ടാതാകുമ്പോൾ അമ്പേ വിഷമിക്കും. എന്നാൽ നമ്മൾ പ്രാർത്ഥിച്ച കാര്യങ്ങൾ നടക്കാം നടക്കാതിരിക്കാം, അത് പ്രോബബിലിറ്റി ആണ്, അതല്ലാതെ എൻ്റെ പ്രാർത്ഥനകൾ ശരിയാകാഞ്ഞിട്ടാണ് എന്ന് കരുതി പ്രദീക്ഷയോടേ വീണ്ടും കേഴുന്നു .ഓരോ വട്ടവും പ്രതീക്ഷയുടെ ഭാരം കൂടുന്നു കിട്ടാതാകുമ്പോ തകർച്ചയുടെ ആഴവും കൂടുന്നു .
നമ്മുക്ക് ഒരു അസുഖം വരുമ്പോ നമ്മൾ പ്രാർത്ഥിച്ചു മാത്രം അല്ലാലോ ഇരിക്കുന്നേ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി കഴിക്കും .പരീക്ഷയ്ക്ക് പ്രാർത്ഥിച്ചാൽ ജയിക്കും എന്ന് കരുതി ആരേലും പരീക്ഷക്ക് പഠിക്കാതെ പോകാറുണ്ടോ? ഇല്ല, അപ്പോൾ നമുക്കും അറിയാം പഠിച്ചാലേ ജയിക്കൂ എന്ന്. നമുക്ക് വേണ്ടതൊന്നും ആകാശങ്ങളിൽ ഇരിക്കുന്ന ഒരു ശക്‌തിയും കൊണ്ട് തരില്ല എന്ന എന്റെ അറിവ് പുതിയൊരു മാനം ജീവിതത്തിനു കൊണ്ട് വന്നു . മതങ്ങൾ അല്ലെങ്കിൽ ദൈവങ്ങൾ നമ്മുടെ ആത്മവിശ്വാസമാണ് പിടിച്ചു വാങ്ങുന്നത്. നമ്മൾ നമ്മുടെ ആത്മവിശ്വാസം അടിയറവു വച് ഒരു അടിമയെ പോലെ എന്തിനു ജീവിക്കണം?. എന്ത് കാര്യത്തിനും ദൈവ പ്രീതി കിട്ടിയാലേ നമ്മുക്ക് ആത്മവിശ്വാസം കിട്ടുകയുള്ളു എന്ന അവസ്ഥ മറികടന്നു ജീവിക്കാൻ നാം പ്രാപ്തരാവണം.
ചിലർ പറയും ആ പള്ളിയിൽ പോകുമ്പോൾ ആ അമ്പലത്തിൽ പോകുമ്പോൾ അവിടെ നിന്ന് പ്രാര്ഥിക്കുമ്പോ കിട്ടുന്ന ഒരു സുഖം, നമ്മുടെ എല്ലാ വേദനകളും പോകും എന്ന്. പക്ഷെ അവർക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുന്നുണ്ടോ? കുറെ സമയം കളയാം എന്നല്ലാതെ. ഇതേ നൈമിഷിക സുഖമാണ് മദ്യവും മയക്കുമരുന്നും തരുന്നത് എന്നാൽ നിങ്ങൾ അത് തുടർന്നോളൂ എന്ന് ആരോടെങ്കിലും നമ്മൾ പറയോ ?. ഒരു ശരാശരി മുസ്ലിം ഭക്തൻ ഒരു ദിവസത്തിൽ എത്ര സമയമാണ് വെറുതെ നഷ്ടമാകുന്നത്. കിട്ടും കിട്ടും എന്ന് കരുതുന്നത് ഒരു ഗ്യാരണ്ടി ഇല്ലാത്ത സ്വർഗ്ഗവും, പിന്നെ കിട്ടുമോ ഇല്ലിയോ എന്ന് ഒരിക്കലും ഭൂമിയിൽ വച്ചു അറിയാത്തതു കൊണ്ട് എന്ത് പറഞ്ഞും കൊതിപ്പികാനും പേടിപ്പിക്കാനും പറ്റും .
അതുപോലെ എന്താണ് ആത്മാവ്? അങ്ങനെ ഒന്ന് ഉണ്ടോ? ഭാരതീയ ദർശനത്തിലുള്ള പുനർജന്മവും soul propagation അങ്ങനെ എല്ലാം വെറും കെട്ടുകഥകൾ മാത്രം . ആത്മാവ് നമ്മിൽ കയറുമ്പോഴാണ് ലൈഫ് അല്ലെങ്കിൽ ജീവൻ ഉണ്ടാകുന്നത് എന്നും ആത്മാവ് പോയാൽ ജീവൻ പോയെന്നും മരിച്ചു എന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. അങ്ങനെ എങ്കിൽ ഒരു sperm and ovum കൂടിച്ചേരുമ്പോൾ embryo എന്ന ജീവന്റെ തുടിപ്പ് ഉണ്ടാവുമ്പോൾ തന്നെ ആത്മാവും അതിൽ പ്രവേശിച്ചു കാണണമല്ലോ . അതിനു ശേഷം ആ embryo twins ആയാൽ, കയറിയ ആത്മാവും ട്വിൻ ആകുമോ?. ഏത് കർമഫലം അത് അനുഭവിക്കും?. അതുപോലെ പത്തായി മുറിച്ചാൽ പത്തും ഇഴഞ്ഞു പോയി വെവ്വേറെ ആയി ജീവിക്കുന്ന ഒരു തരം പുഴുക്കളുണ്ട്, അപ്പോൾ അവർക്ക് ഏത് ആത്മാവ് ആയിരിക്കും? അവർ ഓരോതരുടെയും കര്മഫലങ്ങൾ എന്താവും?എല്ലാം nonsense ആണെന് മനസ്സിലാവുന്നു. എല്ലാം മനുഷ്യൻ തന്നെ നെയ്തെടുത്ത മനോഹരമായ, ഉത്തരം ഇല്ലാത്ത കടംകഥകൾ.
ഞാൻ പഠിച്ച evolution ,genetics ഒകെ പുതിയ മാനങ്ങൾ തന്നു തുടങ്ങി. സയൻസിന് എല്ലാത്തിനും evidences ഉണ്ട് പക്ഷെ വിശ്വാസങ്ങൾക്ക് ഒരു ചുക്കുമില്ല just believe ,that’s it. No more questions!. മനുഷ്യൻ ഒരു ബാക്ടീരിയ നിന്ന് പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ് എന്ന് മനസിലാക്കാൻ നമ്മുടെ brain നന്നേ കഷ്ടപ്പെടുന്നു ,evidences ഉണ്ടായിട്ടു പോലും. എന്നാൽ വെള്ളത്തിന്റെ മുകളിൽ നടന്നതും ,ബുറാഖിൻറെ മുകളിൽ കയറി സ്വർഗത്തിലേക്ക് പോയതും ,കുന്തിയുടെ ദിവ്യ ഗർഭവും വെള്ളം തൊടാതെ വിഴുങ്ങാൻ റെഡി ആണ് .അതെ നമ്മുടെ തലച്ചോറിനെ കോംപ്ലക്സ് അല്ലാത്ത നിറം പിടിച്ച കഥകളിൽ വിശ്വാസികനാണ് ഇഷ്ടം .കൂടുതൽ തല പുകക്കണ്ടല്ലോ.
Believe എന്ന ആ ചെറിയ വാക്യം എൻ്റെ ബ്രെയിൻ സോഫ്റ്റ്‌വെയർ നിന്നു ഞാൻ delete ചെയ്‌തു .ഇനി ഒന്നും അങ്ങനെ ഞാൻ believe ചെയ്യാൻ ഉദ്ദേശിക്കുന്നില്ല .അങ്ങനെ ദൈവം ,പിശാച് ,പ്രേതം ,ചാത്തൻ ,മാടൻ,ജ്യോതിഷം ,വാസ്തു തുടങ്ങിയ വിശ്വാസ അടിസ്ഥാനമായ സാംക്രമികമായ രോഗങ്ങളിൽ നിന്ന് മോചനം കിട്ടി. എൻ്റെ ശിരസ്സിന്റെ ഭാരം കുറഞ്ഞത് പോലെ ,അനാവശ്യമായ വൈറസ് ക്ലീൻ ചെയ്ത ഹാർഡ് ഡിസ്ക് കൊണ്ട് എൻ്റെ സിസ്റ്റം കൂടുതൽ efficient ആയി പ്രവർത്തിച്ചു തുടങ്ങി.